അയ്യപ്പൻകോവിൽ: പഞ്ചായത്തിലെ ആലടി അംഗൻവാടിയുടെപുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇ എസ് ബിജിമോൾ എംഎൽഎ നിർവ്വഹിച്ചു. . എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 5.65 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക രീതിയിലാണ് അംഗൻവാടിപൂർത്തീകരിച്ചിട്ടുള്ളത്. ചടങ്ങിൽ അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് എ എൽ ബാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ മോൾ ബിനോജ്, ഐ സി ഡി എസ് സൂപ്രവൈസർ പി എസ് ലളിത, സജി വർഗ്ഗീസ്, ജാൻസി ചെറിയാൻ,അഭിലാഷ് മാത്യൂ തുടങ്ങിയവർ പങ്കെടുത്തു.