നെടുങ്കണ്ടം: ഗുരുസ്പർശം പദ്ധതിയുടെ ഭാഗമായി കെ.പി.എസ്.ടി.എ നെടുങ്കണ്ടം ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി താന്നിമൂട് യുവശക്തി ലൈബ്രറിക്ക് സമ്മാനിച്ച ടി.വി ഡി.സി.സി അദ്ധ്യക്ഷൻ ഇബ്രാഹിം കുട്ടി കല്ലാർ കൈമാറി. ജില്ലയിൽ ഇത്തരം 20 കേന്ദ്രങ്ങളിലാണ് കെ.പി.എസ്.ടി.എ പഠന സൗകര്യമൊരുക്കുന്നത്. കൂടാതെ ഗുരുസ്പർശത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ രണ്ട് കോടി രൂപയുടെ പഠന സാമഗ്രികളാണ് പാവപ്പെട്ട വിദ്യാർത്ഥികൾക്കായി കൈമാറുന്നത്. ലൈബ്രറി പ്രസിഡന്റ് ജോസ് അമ്മൻ ചേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.എസ്.ടി.എ നേതാക്കളായ കെ.ആർ. ഉണ്ണികൃഷ്ണൻ നായർ, കെ. സുരേഷ് കുമാർ, ലിജി വർഗീസ്, സിബി മഞ്ഞപ്പാറ എന്നിവർ പങ്കെടുത്തു.