മുട്ടം: ബി.പി.എൽ റേഷൻ കാർഡുടമകളുടെ മൂന്നുമാസത്തെ വൈദ്യുതി ചാര്‍ജ്ജ് പൂര്‍ണമായും സൗജന്യമാക്കുന്നതിനും എ.പി.എല്‍ കാര്‍ഡുടമകൾക്ക് വൈദ്യുതി ചാര്‍ജ് 30 ശതമാനമായി കുറയ്ക്കുന്നതിനും സര്‍ക്കാരും കെ.എസ്.ഇ.ബിയും തയ്യാറാകണമെന്നാവശ്യപ്പെട്ട് മുട്ടം സബ്‌സ്റ്റേഷന് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ബേബി വണ്ടനാനി അദ്ധ്യക്ഷത വഹിച്ചു.