തൊടുപുഴ: നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് സർവീസ് അയയ്ക്കുന്ന ബസുകളിലെ ജീവനക്കാർക്ക് സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് കെ എസ് ടി എം പ്ലോയീസ് സംഘ് ജില്ലാ ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് ആവശ്യപ്പെട്ടു. നെടുമ്പാശേരിയിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിഞ്ഞ ദിവസം തൊടുപുഴ- മൂലമറ്റം ഡിപ്പോയിൽ നിന്നും 10 ബസുകൾ അയച്ചിരുന്നെങ്കിലും ഇവയിലൊന്നും യാതൊരു വിധ സുരക്ഷാ സംവിധാനവും അധികൃതർ ഒരുക്കുന്നില്ലായെന്നും രാജേഷ് പറഞ്ഞു.