ചെറുതോണി: ഉപ്പുതോട് ഗവ. യു.പി സ്‌കൂളിന്റെ കെട്ടിടങ്ങൾ പൊളിച്ചു കടത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ മരിയാപുരം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. അനുമതിയില്ലാതെ പി.ടി.എ അംഗങ്ങൾ പൊളിച്ചുനീക്കിയ കെട്ടിടത്തിന്റെ ഭാഗങ്ങൾ കടത്തിക്കൊണ്ടുപോയതിൽ ഉന്നത അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. യു.ഡി.എഫ് അംഗങ്ങളായ പി.ജെ. ജോസഫ്, എൽസമ്മ ലൂക്കോസ്, സിസിലി മാത്യു, മാനി രാമൻ, തോമസുകുട്ടി ഔസേപ്പ്, ജോജോ തോമസ് എന്നിവരാണ് സമരത്തിൽ പങ്കെടുത്തത്.