raman
ബി.ജെ.പിയുടെ വെർച്വൽ റാലിയിൽ കോവിൽമല രാജാവ് രാമൻ രാജമന്നാൻ അണിചേർന്നപ്പോൾ.

കട്ടപ്പന: എൻ.ഡി.എ. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി. നടത്തിയ വെർച്വൽ റാലിയിൽ കോവിൽമല രാജാവ് രാമൻ രാജമന്നാൻ പങ്കെടുത്തു. ഇടുക്കി നിയോജക മണ്ഡലത്തിലെ പ്രവർത്തകർക്കൊപ്പം കോവിൽമലയിലെ വസതിയിൽ ഓൺലൈനിലൂടെ രാജാവും റാലിയിൽ അണിചേർന്നു. ബിജെപി എറണാകുളം മേഖല സെക്രട്ടറി ജെ. ജയകുമാർ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, ജില്ലാ സമിതി അംഗം രാജൻ മണ്ണൂർ, യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് സനിൽ സഹദേവൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, അഭിലാഷ് കാട്ടുപറമ്പിൽ, ശശി കണ്ണംകുളം, അരുൺ ഗോപാൽ തുടങ്ങിയവരും പങ്കെടുത്തു.