കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ പൊന്നരത്താൻ പരപ്പിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയഹോട്ടൽ തുറന്നു. 20 രൂപക്ക് ഉച്ചയൂണ് ലഭിക്കും. 25 രൂപയ്ക്ക് പാർസലായും നൽകും. ഇ.എസ്. ബി ജിമോൾ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. എന്നാൽ പഞ്ചായത്ത് കമ്മിറ്റി അറിയാതെ ഉദ്ഘാടനം തീരുമാനിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെയും ബി.ജെ.പിയുടേയും ജനപ്രതിനിധികൾ ചടങ്ങ് ബഹിഷ്‌കരിച്ചു. ഉദ്ഘാടനം തീരുമാനിച്ചശേഷം വിളിച്ച ആദ്യത്തെ അടിയന്തര കമ്മിറ്റി യു.ഡി.എഫ് ബി.ജെ.പി. അംഗങ്ങൾ ബഹിഷ്‌കരിക്കുകയും രണ്ടാമത്തെ കമ്മിറ്റിയിൽ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 13 അംഗ ഭരണസമിതിയിൽ യു.ഡി.എഫ്ആറും ബി.ജെ.പിക്ക് ഒരു അംഗവുമുണ്ട്. യു.ഡി.എഫിന്റെ ജില്ലാ, ബ്ലോക്ക് ജനപ്രരതിനിധികളും ചടങ്ങിൽ പങ്കെടുത്തില്ല. ചൊവ്വാഴ്ച നടന്ന ആലടിയിലെ അംഗൻവാടി ഉദ്ഘാടനവും ഇതേകാരണത്താൽ ഇവർ ബഹിഷ്‌കരിച്ചിരുന്നു.