narayanan

തൊടുപുഴ: ആദ്യകാല കമ്മ്യൂണിസ്റ്റും തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന തൊടുപുഴ ഇടവെട്ടി അമ്പലപ്പുറത്ത് എ.ആർ. നാരായണൻ (88) നിര്യാതനായി. കെ.എസ്‌.കെ.ടി.യു ജില്ലാ സെക്രട്ടറി, സി.പി.എം തൊടുപുഴ ഏരിയ കമ്മിറ്റിയംഗം, തൊടുപുഴ താലൂക്ക് ചെറുകിട തോട്ടം തൊഴിലാളി യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി, ഫാക്ടറീസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്‌സ് യൂണിയൻ ഭാരവാഹി, സി.ഐ.ടി.യു തൊടുപുഴ താലൂക്ക് സെക്രട്ടറി, ചുമട്ട് തൊഴിലാളി യൂണിയൻ, ഫാം വർക്കേഴ്‌സ് യൂണിയൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ജാനമ്മ. മക്കൾ: സെൽവി (റിട്ട. കൃഷിഭവൻ), സീന (റിട്ട. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി), സായി (ഗാർഡിയൻ കൺട്രോൾസ്, തൊടുപുഴ), പരേതനായ സന്തോഷ്. മരുമക്കൾ: രാമകൃഷ്ണൻ, വിജയൻ. മൃതദേഹം ഇന്ന് രാവിലെ 10ന് സി.പി.എം തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം 11ന് മുനിസിപ്പൽ ശാന്തിതീരം ശ്മശാനത്തിൽ.