മുട്ടം: എസ്.എൻ.ഡി.പി യോഗം ശാഖാ അംഗത്തിന്റെ 10, 8, 3 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിന് വേണ്ടി മുട്ടം ശാഖയിൽ നിന്ന് സ്മാർട്ട് ടി വി നൽകി. ശാഖാ ഭാരവാഹികളായ പ്രസിഡന്റ് കെ. വിജയൻ, സെക്രട്ടറി വി.ബി. സുകുമാരൻ, വൈസ് പ്രസിഡന്റ് കെ.എം. സജീവ്, തങ്കച്ചൻ കെ.കെ, പി.കെ. രവീന്ദ്രൻ,തങ്കച്ചൻ എ കെ, ഓ പി കെ കരുണാകരൻ, കെ എസ് പ്രസീദ്, എം എസ് രവി, സി ആർ സജീവ്, ജിഷ്ണു.സജി,പ്രണവ്, വനിത സംഘം പ്രസിഡന്റ് ഉഷ ഉല്ലാസ്, സെക്രട്ടറി സുരഭി ബിജു, യൂത്ത്.പ്രസിഡന്റ് പി കെ പ്രസാദ്, സെക്രട്ടറി സതീഷ്‌ തങ്കച്ചൻ എന്നിവർ പങ്കെടുത്തു.