കട്ടപ്പന: വൈദ്യുതി ചാർജ് വർദ്ധനയ്‌ക്കെതിരെ കോൺഗ്രസ് ചക്കുപള്ളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ അണക്കര കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് പടിക്കൽ ധർണ നടത്തി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു അത്തിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.ആർ. ഗോപാലകൃഷ്ണൻ, സാബു വയലിൽ, അജി കീഴ് വാറ്റ്, എൻ. ആണ്ടവർ, ജോയി കുത്തുർ, മനോജ്, പ്രസാദ് തേവരോലിൽ എന്നിവർ പങ്കെടുത്തു.