കട്ടപ്പന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ജന്മദിനമായ നാളെ കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കർഷകർക്ക് പച്ചക്കറിത്തൈകളും വിത്തുകളും വിതരണം ചെയ്ത് ജൈവഗ്രാമം പദ്ധതി ആരംഭിക്കും. ജില്ലയിലെ 52 മണ്ഡലത്തിലും മാതൃക കൃഷിത്തോട്ടങ്ങളും ലക്ഷ്യമിടുന്നു. 5000ൽപ്പരം കർഷകർക്ക് തൈകളും വിത്തുകളും വിതരണം ചെയ്യും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 11ന് അണക്കരയിലെ കോൺഗ്രസ് ഓഫീസിൽ എ.ഐ.സി.സി. അംഗം ഇ.എം. ആഗസ്തി നിർവഹിക്കും. ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിക്കും.