കട്ടപ്പന: ക്രൈസ്റ്റ് കോളജിൽ എറണാകുളം അവേക്കിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സെമിനാർ നടത്തി. കൊവിഡ് കാലത്തിലൂടെ കടന്നുപോകുന്ന പുതുതലമുറയുടെ ജീവിത പുരോഗതി ലക്ഷ്യമിട്ട് കൊവിഡിനുശേഷമുള്ള ജോലി സാധ്യതകളും പ്രയോജനപ്രദമായ മാർഗനിർദ്ദേശങ്ങളും സംബന്ധിച്ച് അവേക്ക് സി.ഇ.ഒ. വിഷ്ണു ലോനാ ജേക്കബ് ക്ലാസ് നയിച്ചു. അദ്ധ്യാപകരും 350ൽപ്പരം വിദ്യാർത്ഥികളും പങ്കെടുത്തു. പ്രോഗ്രാം കോ- ഓർഡിനേറ്റർ ശ്വേത സോജൻ നേതൃത്വം നൽകി.