കട്ടപ്പന: സംസ്ഥാനത്തെ സർക്കാർ, അർദ്ധ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വാടക ഇളവ് അനുവദിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഭവന നിർമാണ ബോർഡ് അധികൃതർ ചെവിക്കൊള്ളുന്നില്ലെന്ന് ആക്ഷേപം. കട്ടപ്പനയിലെ ഭവന നിർമാണ ബോർഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ വാടക ഉടമകളോട് ലോക്ക് ഡൗൺ കാലയളവിലെയടക്കം മൂന്നുമാസത്തെ വാടകയും പലിശയും ഉൾപ്പെടെ അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കണക്കിലെടുത്ത് സ്വകാര്യ കെട്ടിട ഉടമകളടക്കം ഇളവ് നൽകിയപ്പോൾ ഭവന നിർമാണ ബോർഡ് അധികൃതർ സ്ഥാപന ഉടമകളെ വലയ്ക്കുന്ന നടപടി സ്വീകരിക്കുന്നു. വാടക ഒഴിവാക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് റെന്റ് പെയേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സാജു പട്ടരുമഠം ആവശ്യപ്പെട്ടു.