കട്ടപ്പന: അതിർത്തിയിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കട്ടപ്പന അമർജവാൻ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ഡി.സി.സി. വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, കെ.എസ്. സജീവ്, പ്രശാന്ത് രാജു, ജോബിൻ മാത്യു, മോബിൻ മാത്യു, ടോണി തേക്കിലക്കാട്ട്, സിബി ഉദയഗിരി, ആൽബിൻ മണ്ണംചേരി, അലൻ, ആൽബിൻ, പി.സി. ജിത്ത്, അലക്‌സ് പൊട്ടനാനി, പി.സി. ജിബു, ജെറിൻ ജോജോ, അമൽ ബിജു എന്നിവർ പങ്കെടുത്തു.