തൊടുപുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള 2020-ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊടുപുഴ നഗരസഭ 35 വാർഡുകളിലെയും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. മുനിസിപ്പൽ ഓഫീസ്, താലൂക്ക് ഓഫീസ് തൊടുപുഴ, കാരിക്കോട്, കരിങ്കുന്നം, മണക്കാട്, കുമാരമംഗലം എന്നീ വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് പ്രദർശിപ്പിച്ചിട്ടുള്ളതാണ്. അന്തിമ വോട്ടർപട്ടിക കമ്മീഷന്റെ www.lsgelection.kerala.gov.in ലും നഗരസഭയുടെ www.thodupuzhamunicipality.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.