തൊടുപുഴ : തൊടുപുഴമുൻസിപ്പാലിറ്റി ഇരുപതാം വാർഡ് കീരിക്കോട് നവ കേരള ലൈബ്രറിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസിന്റെഉദ്ഘാടനം തൊടുപുഴ നഗരസഭ ചെയർപേഴ്‌സൺ സിസിലി ജോസ് നിർവ്വഹിച്ചു .യോഗത്തിൽ വാർഡ് കൗൺസിലർ എം കെ ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു .ലൈബ്രറി പ്രസിഡന്റ് അച്ചാമ്മ തോമസ്.അംഗനവാടി ടീച്ചർ ലൈല.ഇമ്മാനുവൽ. തുടങ്ങിയവർ പ്രസംഗിച്ചു .ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് അറേഞ്ച് ചെയ്തിരിക്കുന്നത് .രാവിലെ എട്ടു മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ക്ലാസ് .ഓൺലൈൻ ക്ലാസ് നൽകുന്നതിന് ടീച്ചറിന്റെ സേവനം എല്ലാദിവസവും ലഭ്യമാണ് .നിരവധി കുട്ടികളാണ് ഓൺലൈൻ ക്ലാസ്സിനു വേണ്ടി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്.