തൊടുപുഴ : സംസ്ഥാനത്ത് കോവിഡിന്റെ മറവിൽ നടക്കുന്ന വൈദ്യുതിക്കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലാടിസ്ഥാനങ്ങളിൽ ഇന്ന് പ്രതിഷേധ ധർണ്ണ നടത്തുമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് അറിയിച്ചു. തൊടുപുഴ, ചെറുതോണി, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, പീരുമേട് എന്നിവിടങ്ങളിൽ വൈദ്യുത ഓഫീസുകൾക്ക് മുന്നിലാണ് സമരം നടത്തുക. തുറക്കാത്ത വ്യാപാര സ്ഥാപനങ്ങളിൽ പോലും ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ബില്ലാണ് ലഭിച്ചിട്ടുള്ളത്. അന്യായമായ വൈദ്യുതി ബില്ലുകൾ പുനപരിശോധിക്കുകയും സർക്കാരിനു ലഭിച്ചിട്ടുള്ള അധികതുക ഉപേക്ഷിക്കുകയും ചെയ്യണമെന്നതാണ് പാർട്ടിയുടെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.