തൊടുപുഴ: സാമൂഹ്യവിരുദ്ധരും മദ്യപാനികളും വ്യാപാരത്തിനും ടൗൺ ഹാൾ പരിസരത്ത് നിന്നുള്ള ബസ് യാത്രക്കാർക്കും നിരന്തരം ഭീക്ഷണിയായിരിക്കുന്ന സാഹചര്യത്തിൽ പൊലീസ് ജാഗ്രതപാലിക്കണമെന്നും നഗരസഭാ അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് വൈകിട്ട് 5.30ന് ടൗൺഹാൾ പരിസരത്ത് സുരക്ഷാസമരം നടത്തുമെന്ന് മുനിസിപ്പൽ ബിൽഡിംഗ് ലൈസൻസീസ് അസോസിയേഷൻ പ്രസിഡന്റ് മനോജ് കോക്കാട്ട് അറിയിച്ചു.