ചെറുതോണി: വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. കൊവിഡ്- 19 ന്റെ സാഹചര്യത്തിൽ ത്രിതല പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ മൂന്ന് മാസത്തെ വാടക ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിവേദനം. ചെറതോണി വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സാജൻ കുന്നേൽ, വർക്കിംഗ് പ്രസിഡന്റ് ബി.പി.എസ് ഇബ്രാഹിംകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.