ഇടുക്കി : പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ജില്ലാതല വായനാ മാസാചരണത്തിന് ഇന്ന് തുടക്കമാകും. രാവിലെ 11 ന് കളക്ട്രേറ്റിൽ ജില്ലാ കളക്ടർ എച്ച്.ദിനേശൻ പരിപാടി ഉദ്ഘാടനം ചെയ്യും. എ ഡി എം ആന്റണി സ്‌കറിയ, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു വർഗീസ്, പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി ഏലിയാസ് കാവുമറ്റം, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.