ഇടുക്കി : ജില്ലാ ആശുപത്രിയിലെ ലബോറട്ടറിയിലെ വിവിധ രക്ത പരിശോധനകൾക്കാവശ്യമായ റീഏജന്റുകൾ ആശുപത്രി ഫാർമസി സ്റ്റോറിൽ ലഭ്യമല്ലാത്തത് ഗുണമേൻമ ഉറപ്പാക്കി ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും ടെണ്ടർ ക്ഷണച്ചു.ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പി.എം.ജെ.എ.വൈ, ആർ.ബി.എസ്.കെ/ ജെ.എസ്.എസ്.കെ പദ്ധതികൾ പ്രകാരം ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികൾക്ക് ആശുപത്രി ലബോറട്ടറിയിൽ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് ചെറുതോണിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലാബുകളിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടർ ആശുപത്രി സൂപ്രണ്ടിന് ലഭിക്കേണ്ട അവസാന തിയതി ജൂൺ 30 ഉച്ചക്ക് ഒരുമണി.