ഇടുക്കി : സാമൂഹ്യനീതി വകുപ്പ് മുഖേന നടത്തിവരുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേക്ക് 2020- 21 സാമ്പത്തിക വർഷത്തെ ധനസഹായത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് ഒന്നാം ക്ലാസ് മുതൽ ഡിഗ്രിതലം വരെ വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാകിരണം, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും വാങ്ങുന്നതിനുള്ള വിദ്യാജ്യോതി, ഭർത്താവ് ഉപേക്ഷിച്ചവരും മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന മകനെ/ മകളെ സംരക്ഷിക്കേണ്ടിവരുന്ന ബി.പി.എൽ കുടുംബത്തിലെ സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള സ്വാശ്രയ, ഭിന്നശേഷിക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്ന പരിരക്ഷ , വിദൂര വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികളിലേക്കാണ് ധനസഹായം നൽകുന്നത്. അപേക്ഷാഫോമുകൾ www.sjd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ്, തൊടുപുഴ. ഫോൺ 04862228180.