ഇടുക്കി : മത്സ്യകൃഷി രംഗത്ത് പ്രോത്സാഹനം സൃഷ്ടിക്കുന്നതിനും മത്സ്യകൃഷി ക്രിയാത്മകമായി ഏറ്റെടുത്ത് വിജയിപ്പിക്കുന്ന കർഷകരെയും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളെയും അംഗീകരിക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് മുഖേന മികച്ച ശുദ്ധജല കർഷകൻ, മികച്ച അക്വാകൾച്ചർ പ്രൊമോട്ടർ, മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനം, മികച്ച നൂതന മത്സ്യകൃഷി എന്നീ വിഭാഗങ്ങളിലെ മികച്ച കർഷകരെ ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്നു. അപേക്ഷകർ ഇടുക്കി ജില്ലയിൽ മത്സ്യകൃഷി ചെയ്യുന്നവരോ സേവനം ചെയ്യുന്നവരോ ആയിരിക്കണം. സംസ്ഥാന/ കേന്ദ്രസർക്കാർ ധനസഹായ പദ്ധതികളിലൂടെ മത്സ്യകൃഷിയിലേർപ്പെടുന്നവർക്കും സ്വതന്ത്രമായി മത്സ്യകൃഷി പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കും അവാർഡിന് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ജില്ലാ ഓഫീസിൽ നിന്നും നേരിട്ട് ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ജൂൺ 22ന് വൈകിട്ട് രണ്ട് മണിക്ക് മുമ്പായി മത്സ്യബന്ധന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ 9961450288, 9995060374, 9633420118.