ഇടുക്കി : ഇടുക്കി ജില്ലാ ആശുപത്രി ക്യാൻസർ വാർഡിലേയ്ക്കായി എൽഷദായ് ഫ്യുവൽസ് കമ്പനി ലിമിറ്റഡ് ചെയർമാൻ റിൻസ് ജേക്കബ്, കട്ടപ്പന ചിരി ക്ലബ്ബ് മുഖേന നല്കിയ ടി.വി ജില്ലാ കലക്ടർ എച്ച്.ദിനേശൻ ഏറ്റുവാങ്ങി. എച്ച്‌സിഎൻ എം.ഡി ജോർജി മാത്യു, ചിരി ക്ലബ്ബ് ഭാരവാഹികളായ അശോക് ഇലവന്തിക്കൽ, മനോജ് വർക്കി എന്നിവർ കലക്ടറുടെ ചേംബറിലെത്തി ടി.വി കൈമാറി.