ഇടുക്കി: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണ പരിപാടി 19ന് രാവിലെ 11ന് പീരുമേട് എസ്.എം.എസ് ക്ലബ്ബിൽ ഇ. എസ്. ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. തിലകൻ അദ്ധ്യക്ഷത വഹിക്കും. പീരുമേട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് നിശാന്ത്. വി. ചന്ദ്രൻ, പി.എൻ. പണിക്കർ അനുസ്മരണം നടത്തും.