കട്ടപ്പന: ഇന്ധന വിലവർദ്ധനക്കെതിരെ കേരള കോൺഗ്രസ് (എം ജോസഫ് വിഭാഗം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ പോസ്റ്റ്ഓഫീസ് പടിക്കൽ ഉപരോധം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, ജനറൽ സെക്രട്ടറി സിനു വാലുമ്മേൽ എന്നിവർ അറിയിച്ചു. കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ജനത്തിനുമേൽ അമിതഭാരം അടിച്ചേൽപിക്കുകയാണ്. സാധാരണക്കാരുടെ പണം കോർപ്പറേറ്റുകളുടെ പോക്കറ്റിലെത്തിക്കുന്ന ഏജന്റുമാരായി കേന്ദ്ര സർക്കാർ മാറിയെന്നും നേതാക്കൾ ആരോപിച്ചു.