കട്ടപ്പന: ലഡാക്കിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലിയർപ്പിച്ച് ഫ്രണ്ട്‌സ് ഒഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ കട്ടപ്പന അമർജവാൻ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. മർച്ചന്റ്‌സ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സിജോമോൻ ജോസ്, ഫ്രണ്ട്‌സ് ഒഫ് കട്ടപ്പന രക്ഷാധികാരികളായ ഷാജി നെല്ലിപ്പറമ്പിൽ, കെ.വി വിശ്വനാഥൻ, ഭാരവാഹികളായ ജോഷി മണിമല, എസ്. സൂര്യലാൽ, സിജോ എവറസ്റ്റ്, സജിദാസ് മോഹൻ, ടോമി ആനിക്കാമുണ്ട, ഷിനോയി കാവുംകോട്ട്, സൈജോ ഫിലിപ്പ്, എബി എവറസ്റ്റ്, ജസ്റ്റിൻ, ബേസിൽ കട്ടപ്പന, വോസാർഡ് കോഓർഡിനേറ്റർ ആര്യ ബോസ്, ജോജോ കുമ്പളന്താനം, അമൃത, അലൻസിയ ജോസ്, ജയ്ബി ജോസഫ്, രാഹുൽ അമ്പാടി എന്നിവർ പങ്കെടുത്തു.
കട്ടപ്പന: അതിർത്തിയിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ച് യുവമോർച്ച പ്രവർത്തകർ കട്ടപ്പന അമർജവാൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ദീപങ്ങൾ തെളിച്ചു. ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു. യുവമോർച്ച ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് സനിൽ സഹദേവൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രസാദ് അമൃതേശ്വരി, ജിൻസ് ജോൺ, പ്രസാദ് വിലങ്ങുപാറ, ജിമ്മിച്ചൻ ഇളംതുരുത്തിൽ, വൈഖരി ജി.നായർ, എ.കെ. ഹണി എന്നിവർ പങ്കെടുത്തു.