kallar
ഇന്ധന വില വർന്ധനവിന് എതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ധർണ ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യുന്നു

മൂന്നാർ: കൊവിഡിനെ തുടർന്ന് ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോഴും ഇന്ധന വില വർദ്ധനവിലൂടെ മോദി സർക്കാർ അധികാരം അടിച്ചേൽപ്പിക്കുന്നതായി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ. ആഗോള വിപണിയിൽ കുറഞ്ഞ വില തുടരുമ്പോഴും ദിനചര്യയെന്ന പോലെ എല്ലാ ദിവസവും പെട്രോൽ ഡീസൽ വില കൂട്ടുകയാണ്. ഇന്ധന വില വർന്ധനവിന് എതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പെട്രോൽ പമ്പിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് എ.കെ. മണി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജി. മുനിയാണ്ടി, പി.ആർ. സലിം കുമാർ, ബ്ലോക്ക് പ്രസിഡന്റുമായ ഡി. കുമാർ, ജോർജ് തോമസ് എന്നിവർ സംസാരിച്ചു. ആട്ടോറിക്ഷ കെട്ടിവലിച്ച് നടത്തിയ പ്രകടനത്തിന് എം ജെ ബാബു, സിന്ത മുക്താർ മൊയ്തീൻ, എ.ആൻഡ്രൂസ് തുടങ്ങിയവർ നേതൃത്വം നൽകി.