മുട്ടം: മദ്യപിച്ച് ആട്ടോറിക്ഷ ഓടിച്ച് അപകടം ഉണ്ടാക്കിയതിന് രണ്ട് യുവാക്കൾക്കെതിരെ മുട്ടം പൊലീസ് കേസെടുത്തു. ഈരാറ്റുപേട്ട സ്വദേശിയായ അർഷാദ്, അഫ്സൽ എന്നിവർക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മുട്ടം തോട്ടുംങ്കരയിലാണ് ഇവർ ഓടിച്ചിരുന്ന ആട്ടോറിക്ഷ വഴിയാത്രക്കാരനെ ഇടിച്ചതിനു ശേഷം സമീപത്തെ കെട്ടിടത്തിൽ ഇടിച്ച് നിന്നത്. പരിക്കേറ്റ വഴിയാത്രക്കാരനെ മുട്ടത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പൊലീസിന്റെ പരിശോധനയിൽ യുവാക്കൾ മദ്യപിച്ചതായി മനസിലായി. തുടർന്ന് ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.