തൊടുപുഴ: ലഡാക്കിലെ ഗാൽബൻ താഴ്വരയിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. പ്രമീള ദേവിയുടെ നേതൃത്വത്തിൽ കാർഗിൽ രക്തസാക്ഷി മണ്ഡപത്തിൽ ചിരാത് തെളിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം,ബ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിനു ജെ. കൈമൾ, പി.പി. സാനു, ജില്ലാ വൈസ് പ്രസിഡന്റ് ശശി ചാലക്കൻ, ജില്ലാ സെക്രട്ടറിമാരായ ടി.എച്ച്. കൃഷ്ണകുമാർ, അഡ്വ. അമ്പിളി അനിൽ, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് സി.സി. കൃഷ്ണൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, എസ്.ടി. മോർച്ച മോർച്ച സംസ്ഥാന സെക്രട്ടറി അശോകൻ മുട്ടം, ബി.ജെ.പി തൊടുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ. അബു എന്നിവർ പങ്കെടുത്തു.