kseb
നിർധന വിദ്യാർഥിയുടെ വീട്ടിൽ കെ.എസ്.ഇ.ബി. ഇരട്ടയാർ നോർത്ത് സെക്ഷനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ വൈദ്യുതി ലഭ്യമാക്കിയപ്പോൾ.

കട്ടപ്പന: വൈദ്യുതിയില്ലാതെ ഓൺലൈൻ പഠനം പ്രതിസന്ധിയിലായ നിർദ്ധന കുടുംബത്തിലെ വിദ്യാർഥിനിക്ക് കെ.എസ്.ഇ.ബി. യുടെ കരുതൽ. ചെമ്പകപ്പാറ ഗവ. സ്‌കൂളിലെ വിദ്യാർഥിനിക്കാണ് ഇരട്ടയാർ നോർത്ത് സെക്ഷൻ ഓഫീസിലെ ജീവനക്കാർ സ്വന്തം ചെലവിൽ വീട്ടിലെ വയറിംഗ് ജോലികൾ നടത്തി വൈദ്യുതി ലഭ്യമാക്കിയത്.വിദ്യാർത്ഥിനിയ്ക്ക് പഠനതടസത്തിന്റെ കാര്യം സ്‌കൂൾ അധികൃതരിൽ നിന്നുഅറിഞ്ഞ ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലെത്തി സഹായം ലഭ്യമാക്കുകയായിരുന്നു. അസിസ്റ്റന്റ് എൻജിനീതർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാർ ചേർന്ന് തുക സമാഹരിച്ച് വീട്ടിലെ വയറിംഗ് ജോലികൾ പൂർത്തീകരിച്ചു. തുടർന്ന് വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള തുകയും അടച്ചു. നെടുങ്കണ്ടം സെക്ഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ കുര്യൻ കെകോശി കുട്ടിയുടെ വീട്ടിലെത്തി കണക്ഷൻ നൽകി. വിദ്യാർഥിനിക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷൻ സ്‌കൂൾ അധികൃതർ വാങ്ങി നൽകി. അദ്ധ്യാപകരായ കെ.സി. പംക്രേഷ്യസ്, ഗ്രീന ദാമോദരൻ, ജി. അമ്പിളി, കട്ടപ്പന ബി.ആർ.സി. ബി.പി.ഒ. ഗിരിജകുമാരി, ടോജി ടോം എന്നിവർ പങ്കെടുത്തു.