തൊടുപുഴ : സംസ്ഥാന സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ പാളിച്ചയിലും അഴിമതിയിലും പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ബിജെപി ജില്ലാ അദ്ധ്യയക്ഷൻ കെ എസ് അജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ഡോ. ജെ. പ്രമീളാദേവി ധർണ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിനു ജെ കൈമൾ, പി. പി സാനു, ജില്ലാ വൈസ് പ്രസിഡന്റ് ശശി ചാലക്കൻ, ജില്ലാ സെക്രട്ടറിമാരായ ടി. എച്ച് കൃഷ്ണകുമാർ,അഡ്വ :അമ്പിളി അനിൽ, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, എസ് സി. മോർച്ച ജില്ലാ പ്രസിഡന്റ് സി. സി. കൃഷ്ണൻ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, എസ്. റ്റി. മോർച്ച മോർച്ച സംസ്ഥാന സെക്രട്ടറി അശോകൻ മുട്ടം, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ. കെ. അബു തുടങ്ങിയവർ സംസാരിച്ചു.