തൊടുപുഴ: ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണം നടത്തും. 19 മുതൽ ജൂലൈ ഏഴുവരെയാണ് പക്ഷാചരണം. ഉദ്ഘാടന പരിപാടി ജില്ലാതലത്തിൽ ഒരു ലൈബ്രറിയിലും സമാപനം താലൂക്ക് തലത്തിൽ ഒരു ലൈബ്രറിയിലും നടത്തും . 22 ന് ജി. ശങ്കരപിള്ള ജന്മദിനം , 30ന് പൊൻകുന്നം വർക്കി ജന്മദിനം, ജൂലൈ ഒന്നിന് പി. കേശവദേവ് അനുസ്മരണം , ജൂലൈ അഞ്ചിന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. വായനപക്ഷാചരണം പുതുമയോടെ ജനങ്ങളിലെത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് താലൂക്ക് പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ, സെക്രട്ടറി പി.കെ. സുകുമാരൻ എന്നിവർ അറിയിച്ചു .