ആലക്കോട്: അമിതമായ വൈദ്യുതി ബില്ലിനെതിരെ ബി.ജെ.പി വെള്ളിയാമറ്റം, ആലക്കോട് പഞ്ചായത്ത് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആലക്കോട് കെ.എസ്.ഇ.ബി ആഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ. അബു, സെക്രട്ടറി ഗിരീഷ് പൂമാല, എസ്.ടി. മോർച്ച മണ്ഡലം പ്രസിഡന്റ് കെ.എസ്. റെജി എന്നിവർ സംസാരിച്ചു.