തൊടുപുഴ: മഹാത്മ അയ്യങ്കാളിയുടെ 79-ാം ചരമദിനം എസ്.സി മോർച്ച തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബി.ജെ.പി ജില്ലാ ആഫീസിൽ നടന്നു. എസ്.സി മോർച്ച തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. ശിവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് സി.സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. അമ്പിളി അനിൽ, എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ. സഹജൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, ബി.ജെ.പി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടിഎൻ. സുശീല നായർ, പി.സി. രാധാ കുമാർ, ജില്ലാ ഓഫീസ് സെക്രട്ടറി സനൽ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. എസ്.സി മോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി.എൻ. നാരായണൻ സ്വാഗതം പറഞ്ഞു.