തൊടുപുഴ: പ്രവാസികളെ മോഹിപ്പിച്ച് വഞ്ചിച്ച കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റു പടിക്കൽ നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഡീൻ കുര്യാക്കോസ് എം. പി യുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ യു ഡി എഫ് ഐക്യദാർഡ്യ സത്യാഗ്രഹം അനുഷ്ടിക്കുമെന്ന് യു ഡി എഫ് ജില്ല ചെയർമാൻ അഡ്വ. എസ് അശോകനും, കൺവീനർ അഡ്വ. അലക്‌സ് കോഴിമലയും അറിയിച്ചു.