തൊടുപുഴ: മഹാമാരിയുടെ പിടിയിൽപെട്ട് ജനങ്ങളാകെ ദുരിതക്കയത്തിൽ കഴിയുമ്പോൾ ദിവസംതോറും പെട്രോളിയം ഉൽപന്നങ്ങൾക്ക് വില വർദ്ധിപ്പിക്കുന്ന കേന്ദ്ര ഭരണകൂട നയത്തിനെതിരെ നാളെ സിപിഐയുടെ
നേതൃത്വത്തിൽ ജില്ലയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ അറിയിച്ചു. അഖിലേന്ത്യാ തലത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ജില്ലയിൽ സമരം സംഘടിപ്പിക്കുന്നത്.കഴിഞ്ഞ 12 ദിവസങ്ങളിലും 62 പൈസ, 57 പൈസ ക്രമത്തിൽ വില വർദ്ധിപ്പിച്ചു. ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്ര ഭരണാധികാരികൾ.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങളെ സഹായിക്കുന്ന കാര്യത്തിൽ നിഷേധ സമീപനം സ്വീകരിക്കുന്ന സർക്കാരാണ് ജനങ്ങളെ നിരന്തരം വേട്ടയാടുന്നത്. നാളെ നടക്കുന്ന പ്രതിഷേധ സമര പരിപാടികളിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് ശിവരാമൻ അഭ്യർത്ഥിച്ചു.