ദേവികുളം : സമൂഹ്യ പരിഷ്‌കർത്താവ് മഹാത്മ അയ്യൻകാളിയുടെ 79-ാമത് ചരമ ദിനാചരണം കെ.പി.എം.എസ് ദേവികുളം യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മച്ചിപ്ലാവ് സാംസ്‌കാരിക നിലയത്തിൽ വച്ച് ആചരിച്ചു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം കെ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സുനിൽ മലയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ശിവൻ കോഴിക്കമാലി അനുസ്മരണ സന്ദേശം നടത്തി. സാബു കൃഷ്ണൻ, എം.കെ.പ്രദീപ്, ആർ.കെ.സിദ്ധാർത്ഥൻ, സിന്ധു സത്യൻ, ശ്യാമള മോഹനൻ എന്നിവർ പ്രസംഗിച്ചു. ഇതിന്റെ ഭാഗമായി താലൂക്കിലെ വിവിധ ശാഖാകേന്ദ്രങ്ങളിൽ പുഷ്പാർചനയും പതാക ഉയർത്തലും നടത്തി.