കട്ടപ്പന: നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ 202021 സാമ്പത്തിക വർഷത്തേയ്ക്കുള്ള ലൈസൻസുകൾ പിഴ കൂടാതെ ജൂൺ 30 വരെ പുതുക്കാം. ലൈസൻസ് പുതുക്കാനുള്ളവർ കെട്ടിട നികുതി, തൊഴിൽ നികുതി, ജീവനക്കാരുടെ തൊഴിൽ നികുതി എന്നിവയുടെ കുടിശികയുണ്ടെങ്കിൽ ഒടുക്കി നഗരസഭാ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണം. ജൂലാത് 1 മുതൽ നിയമാനുസൃത ലേറ്റ് ഫീസ്, പിഴ തുടങ്ങിയവ ചുമത്തും.