തൊടുപുഴ: ഇന്ത്യൻ മണ്ണിൽ ചൈനീസ് പട്ടാളം നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് , ചൈനയുമായുള്ള വാണിജ്യ വ്യാപാര ബന്ധങ്ങൾ ഇന്ത്യ ഉപേക്ഷിക്കണമെന്നും , ചൈനീസ് ഉത്പ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി തൊടുപുഴ നഗരത്തിൽ രക്ത സാക്ഷി മണ്ഡപത്തിനു മുൻപിൽ ചൈനീസ് ദേശീയപതാക കത്തിച്ചു പ്രതിഷേധ പരിപാടി ഡി സി സി ജനറൽ സെക്രട്ടറി എൻ ഐ ബെന്നി ഉദ്ഘാടനം ചെയ്തു. കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് സജിൻ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അക്ബർ ടി.എൽ, യൂത്ത് കോൺഗ്രസ് പുറപ്പുഴ മണ്ഡലം പ്രസിഡന്റ് ആശിഷ് മാത്യു തട്ടാറയിൽ, സാജൻ മാത്യു ചിമ്മിനിക്കാട്ട്, ഫൈസൽ ടി എസ്,അജയ് പുത്തൻപുരയ്ക്കൽ, ജിബിൻ ജോസ് എന്നിവർ പങ്കെടുത്തു .