കട്ടപ്പന: കൊവിഡ് സ്ഥിരീകരിച്ച മുളകരമേട് സ്വദേശി ക്വാറന്റിൻ കാലയളവിൽ ആരുമായും സമ്പർക്കം പുലർത്തിയിട്ടില്ലെന്നു ആരോഗ്യ പ്രവർത്തകർ. 13നാണ് ഇദ്ദേഹം കുവൈറ്റിൽ നിന്നു നാട്ടിലെത്തിയത്. തുടർന്ന് ടാക്‌സിയിൽ കട്ടപ്പനയിലെ ഹോട്ടലിലെത്തി താമസിച്ചുവരികയായിരുന്നു. അടുത്തദിവസം തൊണ്ടവേദന അനുഭവപ്പെട്ടെങ്കിലും പിന്നീട് മാറി. 16ന് വീണ്ടും രോഗലക്ഷണങ്ങൾ ഉണ്ടായതോടെ ആരോഗ്യ പ്രവർത്തകർ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധനയ്ക്ക് എടുത്തശേഷം പീരുമേട്ടിലെ ക്വാറന്റിൻ സെന്ററിലേക്കു മാറ്റുകയായിരുന്നു.ഇന്നലെ പരിശോധന ഫലം പോസിറ്റീവായതോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇദ്ദേഹം ആരുമായും സമ്പർക്കം പുലർത്തിയിട്ടില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.