തൊടുപുഴ: പ്രവാസികളോടുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വഞ്ചനയ്ക്കെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം.എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.