ചെറുതോണി : ഇന്ധന വില വർദ്ധനയ്‌ക്കെതിരെ കേരള കോൺഗ്രസ് എം. ജോസഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണി പോസ്റ്റോഫീസിന് മുന്നിൽ ധർണ്ണ നടത്തി .നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ടോമി ജോർജ് അദ്ധ്യക്ഷത വഹിച്ചു. വിൻസന്റ് വള്ളാടിയിൽ, വിജയൻ കുറ്റാംതടം, കെ.എസ്.സി ജില്ലാ പ്രസിഡന്റ് എബിൻ വാട്ടപിള്ളിൽ, ബെന്നി പുതുപ്പാടി, തോമസ് ചാലപ്പാട്ട്, തോമസ് പുളിമൂട്ടിൽ ഉദീഷ് മനപ്പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.