ചെറുതോണി: ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമേകേണ്ട ആശുപത്രിയിൽ എത്തിയാൽ അവിടെയും പ്രശ്നം. മെഡിക്കൽ കോളേജ് വളപ്പിൽ മാലിന്യങ്ങൾ കത്തിക്കുന്നതാണ് ഇടുക്കി മെഡിക്കൽകോളേജിൽ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. മോർച്ചറിയുടെയും, കുട്ടികളുടെ വാർഡ് ഉൾപ്പെടെ ഒ.പി വിഭാഗം പ്രവർത്തിക്കുന്നതിന് സമീപം കോൺക്രീറ്റ് വളയങ്ങൾ ഉയർത്തി വച്ചാണ് മാലിന്യ നിക്ഷേപിക്കുന്നത്. പിന്നീട് അവിടെത്തന്നെ , കത്തിക്കുന്നതും പതിവാണ്. പ്ളാസ്റ്റിക് ഉൾപ്പടെയുള്ളവ കത്തിക്കുമ്പോൾ ഇവിടെ നിന്ന് ഉയരുന്ന പുക ആശുപത്രി പരിസരത്തേക്കും സ്ത്രീകളും, വൃദ്ധരും ഉൾപ്പെടെ പ്രവേശിപ്പിച്ചിരിക്കുന്ന വാർഡുകളിലേക്കാണ് എത്തിച്ചേരുന്നത്. ഇത് രോഗികൾക്ക് ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. . രോഗികളും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരും ഭക്ഷണം കഴിക്കുന്നകാന്റീന് സമീപത്തായാണ് ഇത് എന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു.. മുൻപ് ഇത് സംബന്ധിച്ച് പരാതികൾ വന്നിരുന്നെങ്കിലും, ആരോഗ്യ വകുപ്പോ , ജില്ലാ പഞ്ചായത്തോ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദൈനം ദിനം ഉണ്ടാകുന്ന മാലിന്യങ്ങൾ മുൻപ് പഞ്ചായത്ത് നീക്കം ചെയ്തിരുന്നെങ്കിലും ഇപ്പോൾ ഇതിന് തയ്യാറാകുന്നില്ല.

പഞ്ചായത്തിനാണ് മാലിന്യം നീക്കേണ്ട ഉത്തരവാദിത്വം, അവർ അതിന് തയ്യാറാകാത്തതു കൊണ്ടാണ് ആശുപത്രിക്ക് സമീപം മാലിന്യം നിക്ഷേപിക്കേണ്ടി വരുന്നത്: ആർ.എം.ഒ.