കട്ടപ്പന: നഗരസഭ കുടുംബശ്രീയുടെ ജനകീയ ഭക്ഷണശാല ടൗൺ ഹാളിനു സമീപം തുറന്നു. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. ഭക്ഷണശാലയിൽ 20 രൂപയ്ക്ക് ഊണ് ലഭിക്കും. പാർസലായി 25 രൂപയ്ക്ക് വാങ്ങാം. ഉപാദ്ധ്യക്ഷ ടെസി ജോർജ്, കുടുംബശ്രീ എ.ഡി.എം. സി.പി.ഐ. ഷാജിമോൻ, കൗൺസിലർമാരായ കെ.പി. സുമോദ്, എം.സി. ബിജു, പി.ആർ. രമേശ്, എൽസമ്മ കലയത്തിനാൽ, കുടുംബശ്രീ ചെയർപേഴ്‌സൺ ഗ്രേസ്‌മേരി ടോമിച്ചൻ, വൈസ് ചെയർപേഴ്‌സൺ ഷൈനി ജിജി തുടങ്ങിയവർ പങ്കെടുത്തു.