kaappi


തൊ​ടു​പു​ഴ​:​ ​സാ​മൂ​ഹ്യ​വി​രു​ദ്ധ​രും​ ​മ​ദ്യ​പാ​നി​ക​ളും​ ​വ്യാ​പാ​ര​ത്തി​നും​ ​ടൗ​ൺ​ ​ഹാ​ൾ​ ​പ​രി​സ​ര​ത്ത് ​നി​ന്നു​ള്ള​ ​ബ​സ് ​യാ​ത്ര​ക്കാ​ർ​ക്കും​ ​നി​ര​ന്ത​രം​ ​ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പൊ​ലീ​സ് ​ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും​ ​ന​ഗ​ര​സ​ഭാ​ ​അ​ധി​കൃ​ത​ർ​ ​ഉ​ണ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് സ്വയം പ്രതിരോധത്തിന് കാപ്പിപ്പത്തൽ വിതരണവും നടത്തി

​ടൗ​ൺ​ഹാ​ൾ​ ​പ​രി​സ​ര​ത്ത് ​ ​മുനിസിപ്പൽ ബിൽഡിംഗ് ലൈസൻസീസ് അസോസിയേഷൻ പ്രസിഡന്റ് മനോജ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചനടന്ന ​സു​ര​ക്ഷാ​സ​മ​രം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണി ഉദ്ഘാടനം ചെയ്തു. ടൗൺഹാൾ ബസ് സ്റ്റോപ്പിൽ മുഴുവൻ സമയ പൊലീസ് ഡ്യൂട്ടി ആവശ്യപ്പെട്ട് ഡിവൈ.എസ്.പിയ്ക്ക് വ്യാപാരികൾ പരാതി നൽകി ,വ്യാപാരി നേതാക്കളായ ഷിജി നാസ് കെ.വി , സ്റ്റീഫൻ ദർശനാ, ഷാനവാസ് .പി, ഷമീൽ ജബാർ, നബാബ് .പി, ബിജു പാറക്കാട്ടേൽ, അനിൽകുമാർ, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.