തൊടുപുഴ: പെട്രോളിയും ഉത്പ്പന്നങ്ങളുടെ വില നിയന്ത്രണ അധികാരം കേന്ദ്ര സർക്കാർ വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ യൂത്ത് ഫ്രണ്ട് ആഭിമുഖ്യത്തിൽ കാള വണ്ടി പ്രതിഷേധയാത്ര സംഘടിപ്പിച്ചു. കമ്പനികൾക്ക് തീ വെട്ടികൊളള നടത്താൻ സർക്കാർ കൂട്ടു നിൽക്കുകയാണെന്ന് സമരം ഉൽഘാടനം ചെയ്ത് ജനാധിപത്യ കേരളാ കോൺഗ്രസ്സ് വർക്കിംഗ് ചെയർമാർ പി.സി. ജോസഫ് ആരോപിച്ചു. പാർട്ടി ജനറൽ സെക്രട്ടറി ജോർജ്ജ് അഗസ്റ്റ്യൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഗീവർ പുതുപറമ്പിൽ,. യൂത്ത് ഫ്രണ്ട് വൈസ് പ്രസിഡന്റ് അഡ്വ: മിഥുൻ സാഗർ, പാർട്ടി സെക്രട്ടറി റോയി വാരികാട്ട്, ഡോ: സി.റ്റി. ഫ്രാൻസിസ്, എം.ജെ.ജോൺസൺ, ഷാജി തെങ്ങുംപളളി, സോനു ജോസഫ്, ജോൺ മറ്റത്തിൽ, ജോബി പോളക്കുളം, ഷാജി കല്ലിങ്കക്കുടി, ബേബി മാണിശ്ശേരി, തൊമ്മൻകുത്ത് ജോയി, നെവിൻ കെ. ജോണി. എന്നിവർ പ്രസംഗിച്ചു.