രാജകുമാരി: ചിന്നക്കനാൽ മുത്തമ്മ കോളനിയിൽ കാട്ടാന വീട് തകർത്തു. കോളനി സ്വദേശിയായ കണ്ണന്റ വീടാണ് തകർത്തത്. കഴിഞ്ഞ രാത്രി 12 മണിയോടെയാണ് സംഭവം
. വീടിന്റെ ഭിത്തി ഭാഗികമായി തകർന്നു. കണ്ണനും ഭാര്യജയറാണിയും മക്കളായ ഗോഡ്വിനു ഗോഡ്‌ളിയും വീട്ടിൽ ഉണ്ടായിരുന്നു. കാട്ടാന
വീടിന്റെ ഒരു ഭാഗത്തെ ഭിത്തി തകർത്തപ്പോൾ ശബ്ദം കേട്ട് ഇവർ വീടിന്റെപിൻഭാഗത്തേക്ക് മാറി. വീട്ടുകാരുടെ നിലവിളി കേട്ട്സമീപവാസികൾ എത്തി ഒച്ചവെച്ചാണ് ആനയെ തുരത്തിയത്. തുടർന്നാണ് കണ്ണനുംകുടുംബാംഗങ്ങൾക്കും വെളിയിൽ ഇറങ്ങാനായത്. വീടിന്റെ അടുക്കള ഭാഗം തകർത്ത്
അരിയും മറ്റ് ഭക്ഷണസാധനങ്ങളും കാട്ടാന തിന്നിരുന്നു. രണ്ട് മാസക്കാലമായിദിനംപ്രതി കാട്ടാന ഭീതിയിലാണ് ചിന്നക്കനാൽ മേഖല.