തൊടുപുഴ: എൻ.ജി.ഒ അസോസിയേഷന്റെ സദ്ഗമയ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ടി.വി. നൽകി. തൊടുപുഴ ഈസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വാൽപ്പാറ എസ്.ടി കോളനിയിലെ രണ്ടു വിദ്യാർത്ഥികളുള്ള കുടുംബത്തിനാണ് ടി.വി. കൈമാറിയത് വണ്ണപ്പുറം പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് പീറ്റർ കെ. അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. മാത്യുവിൽ നിന്ന് വാർഡ് മെമ്പർ കെ.സി.ശശി സ്‌കൂൾ ഹെഡ്മാസ്റ്റർ എബി ജോൺ എന്നിവർ ചേർന്ന് ടി.വി ഏറ്റു വാങ്ങി. പഞ്ചായത്ത് മെമ്പർ ബിനീഷ് ലാൽ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. മോഹനചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ജയപ്രകാശ്, ജില്ലാ സെക്രട്ടറി രാജേഷ് ബേബി, ജില്ലാ വൈസ് പ്രസിഡന്റ് സി. എസ്. ഷെമീർ, ബ്രാഞ്ച് സെക്രട്ടറി ജോജോ ടി.ടി, ട്രഷറർ ഫയ്‌സൽ എന്നിവർ പങ്കെടുത്തു.