ചെറുതോണി: കർഷക കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ ജൈവഗ്രാം പദ്ധതിക്ക് തുടക്കം കുറിച്ചു. രാജ്യ സുരക്ഷയ്ക്ക് രാഹുൽ ഗാന്ധി ഭക്ഷ്യ സുരക്ഷയ്ക്ക് കോൺഗ്രസ് എന്ന മുദ്രാവാക്യമുയർത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. . വിഷ രഹിതമായ ഭക്ഷണ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷണ ക്ഷാമം ഒഴിവാക്കപ്പെടുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജനാർദ്ദൻ പാനിപ്ര ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കുര്യൻ കളപ്പുര അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജോയി വർഗീസ്, ഡി.കെ.ടി. എഫ് സംസ്ഥാന സെക്രട്ടറി അനിൽ ആനയ്ക്കനാട്ട് എന്നിവർ സംസാരിച്ചു.